സംസ്ഥാനത്ത് നവംബര്‍ 5 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി

ശമ്പളവും വ്യക്തിഗത ആനുകൂല്യങ്ങളും ഒഴികെയുള്ള ബില്ലുകള്‍ ട്രഷറികളില്‍ പാസാവില്ല

Update: 2019-10-30 11:48 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്ത് നവംബര്‍ അഞ്ചുവരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വ്യക്തിഗത ആനുകൂല്യങ്ങളും ഒഴികെയുള്ള ബില്ലുകള്‍ ട്രഷറികളില്‍ പാസാവില്ല. നവംബര്‍ ആറുമുതല്‍ ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കുമെന്നാണ് ട്രഷറി ഓഫിസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.




Tags: