പോലിസ് സ്റ്റിക്കര്‍ പതിച്ച് കാറില്‍ യാത്ര; ദമ്പതികള്‍ക്കെതിരേ ആള്‍മാറാട്ടത്തിനു കേസ്

Update: 2021-08-01 18:36 GMT

മാനന്തവാടി: കാറില്‍ പോലിസ് സ്റ്റിക്കര്‍ പതിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരേ ആള്‍മാറാട്ടത്തിനു പോലിസ് കേസെടുത്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ മഹേന്ദ്രന്‍(25), ഭാര്യ ശരണ്യ(23) എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പോലിസ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി പോലിസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാറിന്റെ ബോണറ്റിനു മുന്നില്‍ ശൂലം സ്ഥാപിച്ച് മുന്‍ഭാഗത്തെ ഗ്ലാസിലും പിന്നിലും പോലിസ് എന്ന സ്റ്റിക്കര്‍ പതിച്ച നിലയിലാണ് യാത്ര ചെയ്തിരുന്നത്. തലശ്ശേരിയില്‍ നിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ ദമ്പതികള്‍ രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങി. സംശയം തോന്നിയ നാട്ടുകാര്‍ സിഐ എം എം അബ്ദുല്‍ കരീമിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികളെ കസ്റ്റഡിയിലെടുക്കുത്തത്.

Traveling in a car with a police sticker; Case against couple



Tags: