ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര; കണ്ണൂര്‍ ഡിഎഫ്ഒയ്‌ക്കെതിരേ നടപടിക്കു ശുപാര്‍ശ

Update: 2020-04-07 08:24 GMT

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ അവധിയെടുത്ത് സംസ്ഥാനം വിട്ട കണ്ണൂര്‍ ഡിഎഫ്ഒയ്‌ക്കെതിരേ അച്ചടക്ക നടപടിക്കു ശുപാര്‍ശ. ഇതുസംബന്ധിച്ച റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ഗുരുതര വീഴ്ച വരുത്തിയ കെ ശ്രീനിവാസനെതിരേ ഉചിതമായ നടപടിയെടുക്കുമെന്നും വനം മന്ത്രി കെ രാജു അറിയിച്ചു. ഇക്കഴിഞ്ഞ നാലിനാണ് കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍

    കെ ശ്രീനിവാസന്‍ കുടുംബത്തോടൊപ്പം കാറില്‍ തെലങ്കാനയിലേക്ക് പോയത്. തെലങ്കാന രജിസ്‌ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ഡിഎഫ്ഒ സംസ്ഥാനം വിട്ടത്. വയനാട് ചെക്ക്‌പോസ്റ്റില്‍ സ്വാധീനം ചെലുത്തി അതിര്‍ത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോയെന്നാണു സൂചന. ഡിഎഫ്ഒ നേരത്തേ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മേലധികാരിയായ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അപേക്ഷ. ഇതെല്ലാം അവഗണിച്ചാണ് ഡിഎഫ് ഒ സ്ഥലംവിട്ടത്.

    കണ്ണൂരില്‍ കണ്ണവം, കൊട്ടിയൂര്‍ റെയ്ഞ്ചുകളിലായി 40ലേറെ ആദിവാസി ഊരുകള്‍ വനത്തിനകത്തുണ്ട്. ഇവിടങ്ങളില്‍ ഭക്ഷണമെത്തിക്കുകയും കൊവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ട ചുമതല ഡിഎഫ്ഒയ്ക്കാണ്. ഇദ്ദേഹം സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്.



Tags:    

Similar News