പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തല്ല; മലക്കംമറിഞ്ഞ് രാജകുടുംബം

ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദമാണ് രാജകുടുംബം തിരുത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രിം കോടതിയില്‍ പറഞ്ഞു. ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി.

Update: 2019-01-29 12:45 GMT

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ സുപ്രിം കോടതിയിലെ മുന്‍ നിലപാട് തിരുത്തി തിരുവിതാകൂര്‍ രാജകുടുംബം. ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദമാണ് രാജകുടുംബം തിരുത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രിം കോടതിയില്‍ പറഞ്ഞു. ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ ആസ്തി രാജ കുടുംബത്തിന്റെ കുടുംബസ്വത്തോ സ്വകാര്യസ്വത്തോ അല്ല. വിഗ്രഹത്തിന് അവകാശപ്പെട്ടതാണ് ക്ഷേത്ര സ്വത്ത് എന്നും രാജകുടുംബം വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിന്റെ അവകാശം തങ്ങള്‍ക്ക് ആണെന്നും തിരുവിതാംകൂര്‍ രാജ കുടുംബം അവകാശപ്പെട്ടു.

പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയുടെ മുമ്പിലുള്ളത്.

Tags:    

Similar News