ഇന്ത്യയില്‍ ആദ്യമായി യൂനിവേഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ പാനലിനെ നയിക്കാന്‍ ട്രാന്‍സ് വുമണ്‍

എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവും വുമണ്‍ വിങിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറുമാണ് നാദിറ.

Update: 2022-02-24 16:16 GMT

കൊച്ചി: യൂനിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ പാനലിനെ നയിക്കാന്‍ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍. ഇന്ത്യയില്‍ ആദ്യമായിട്ടാണ് യൂനിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പാനലിനെ ഒരു ട്രാന്‍സ് വുമണ്‍ നയിക്കുന്നത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എംഎ തിയറ്റര്‍ വിദ്യാര്‍ഥിനിയായ നാദിറ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാണ്.

എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവും വുമണ്‍ വിങിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറുമാണ് നാദിറ. സംസ്ഥാനത്ത് എംഎ കോഴ്‌സിന് പ്രവേശനം ലഭിച്ച ആദ്യ ട്രാന്‍സ്‌ജെന്റര്‍ യുവതി കൂടിയാണ് ഇവര്‍. ജേർണലിസം ബിരുദത്തിനുശേഷം ഞാൻ യൂനിവേഴ്സിറ്റി കോളജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ​ഗ്രാജ്വേഷൻ ചെയ്തിരുന്നു. ഇപ്പോൾ ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ എംഎ തീയേറ്ററിൽ രണ്ടാമത്തെ പിജി ചെയ്യുകയാണ്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന കാംപസായ കാലടിയിലെ യൂനിവേഴ്സിറ്റി യൂനിയൻ തിരഞ്ഞെടുപ്പ് പാനലിനെയാണ് നാദിറ നയിക്കുന്നത്. പലപ്പോഴും വിദ്യാർഥി സംഘടനകളുടെ ഭാ​ഗത്തു നിന്ന് ട്രാൻസ് വ്യക്തികളെ അം​ഗീകരിക്കുന്നു എന്നു വാക്കുകളിൽ മാത്രം ഒതുങ്ങുന്ന പ്രഹസനങ്ങളാണ് ഉണ്ടാകാറുള്ളത്. അവിടെയാണ് ഞങ്ങൾ മാറ്റം കൊണ്ടുവരുന്നതെന്ന് അവർ പറയുന്നു.