ഷൊർണൂർ -കോഴിക്കോട് റയിൽ പാതയിലെ ഗതാഗത തടസം നീങ്ങി

ഉച്ചയ്ക്കുശേഷം സർവീസ് നടത്തുന്ന ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഹെൽപ് ലൈൻ നമ്പറുകളിലോ സ്റ്റേഷനുകളിലോ ബന്ധപ്പെടണം.

Update: 2019-08-12 10:32 GMT

കോഴിക്കോട്: യാത്രക്കാർക്ക് ആശ്വാസമായി ഷൊർണൂർ -കോഴിക്കോട് റയിൽ പാതയിലെ ഗതാഗത തടസം നീങ്ങി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് പരീക്ഷണ ഓട്ടം നടത്തി. നാളെ മാത്രമേ പാത പൂർണമായും ഗതാഗത യോഗ്യമാകൂവെന്ന് റയിൽവേ അറിയിച്ചു.

ഇതുവഴി രാവിലെയുള്ള ദീർഘദൂര സർവീസുകളും പാസഞ്ചറുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ - ആലപ്പുഴ, മംഗളുരു - നാഗർകോവിൽ പരശുറാം എക്സ്പ്രസുകൾ റദ്ദാക്കി. തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം - വെരാവൽ എക്സ്പ്രസുകൾ സാധാരണ മംഗളുരുവിൽ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും.

സമ്പർക് ക്രാന്തി, മംഗള എക്സ്പ്രസുകൾ പാലക്കാട് വഴി സർവീസ് നടത്തും. ഉച്ചയ്ക്കുശേഷം സർവീസ് നടത്തുന്ന ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഹെൽപ് ലൈൻ നമ്പറുകളിലോ സ്റ്റേഷനുകളിലോ ബന്ധപ്പെടണം. 

Tags:    

Similar News