ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു; 21 പേരെ കാണാതായി
അപകടത്തില്‍ 21 പേരെ കാണാതായിട്ടുണ്ട്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു സംഭവം. ദക്ഷിണകൊറിയയില്‍നിന്നുള്ള 32 വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
ബുഡാപെസ്റ്റ്: ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ദക്ഷിണ കൊറിയയില്‍നിന്നുള്ള ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു. അപകടത്തില്‍ 21 പേരെ കാണാതായിട്ടുണ്ട്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു സംഭവം. ദക്ഷിണകൊറിയയില്‍നിന്നുള്ള 32 വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
ഹംഗേറിയന്‍ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം മറ്റൊരു ടൂറിസ്റ്റ് ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ഹംഗേറിയന്‍ പോലിസ് അറിയിച്ചു. ബ്രിഡ്ജില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ കാമറയില്‍നിന്ന് ബോട്ടുകള്‍ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഇടിയുടെ ആഘാതത്തില്‍ ഏഴ് സെക്കന്റിനുള്ളില്‍ ബോട്ട് മുങ്ങിപ്പോയതായി പോലിസ് വ്യക്തമാക്കി. ഇതുവരെ ഏഴുപേരെ രക്ഷിക്കാനായി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
എന്നാല്‍, ശക്തമായ മഴ തിരച്ചിലിന് തടസ്സമാവുകയാണ്. ബോട്ടുകള്‍, സ്‌പോട്ട്‌ലൈറ്റുകള്‍, റഡാര്‍ സ്‌കാനറുകള്‍ എന്നിവയുടെ സഹായത്താലാണ് നദിയുടെ കിലോമീറ്ററുകളുടെ ചുറ്റളവില്‍ തിരച്ചില്‍ നടത്തുന്നത്. 33 പേരടങ്ങുന്ന അടിയന്തര രക്ഷാപ്രവര്‍ത്തകര്‍, മിലിറ്ററി വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 60 പേര്‍ക്ക് യാത്രചെയ്യാവുന്ന ഇരുനിലയുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.