ബലിയര്‍പ്പിച്ച ആടിന്റെ രക്തം കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു

Update: 2024-05-24 07:16 GMT

ഈറോഡ്: ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി നടന്ന മൃഗബലിക്കിടെ ആടിന്റെ ചോര കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു. തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്തിലെ കുളപ്പല്ലൂര്‍ ചെട്ടിപ്പാളയത്ത് ക്ഷേത്രത്തിലെ പൂജാരി പളനി സാമി(51)യാണ് മരിച്ചത്. 25 വര്‍ഷമായി പൂജാരിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഒഴിവുസമയങ്ങളില്‍ വാന്‍ ഡ്രൈവറായും ജോലി ചെയ്യുന്നു. പരമ്പരാഗതമായി ചെട്ടിപ്പാളയം ക്ഷേത്രത്തില്‍ പളനി സാമിയുടെ കുടുംബമാണ് പൂജ നടത്തുന്നത്. ഉല്‍സവത്തിന്റെ ഭാഗമായി ബുധനാഴ്ച 20 ആടുകളെയാണ് ഭക്തര്‍ വഴിപാടിനായി കൊണ്ടുവന്നത്. ബലിയര്‍പ്പിച്ച ആടിനെ വാഴപ്പഴത്തില്‍ കലര്‍ത്തി പൂജാരിമാര്‍ കഴിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. പളനി സാമിയാണ് ഈ ചടങ്ങ് നടത്തിയത്. മിശ്രിതം കഴിച്ചതിന് ശേഷം പളനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ ഗോപിചെട്ടിപാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് പോലിസ് അറിയിച്ചു. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും മൃഗബലി ഒരു പ്രധാന ആചാരമാണ്. ഉല്‍സവകാലത്തും കുട്ടികളുടെ കാതുകുത്തല്‍ ചടങ്ങുകള്‍ക്കും ആളുകള്‍ ക്ഷേത്രങ്ങളില്‍ ആടുകളെ ബലിയര്‍പ്പിക്കാറുണ്ട്.

Tags:    

Similar News