വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍

Update: 2020-10-30 11:06 GMT

കോയമ്പത്തൂര്‍: ബൈബിള്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ സുവിശേഷ പ്രാസംഗികനെ അറസ്റ്റ് ചെയ്തു. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ സ്‌ക്രിപ്ചര്‍ യൂനിയന്‍ പ്രതിനിധിയായ സാമുവല്‍ ജയ്‌സുന്ദറിനെയാണ് കോയമ്പത്തൂര്‍ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മകള്‍ക്ക് അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവാണ് സാമുവലിനെതിരേ പരാതി നല്‍കിയത്. 2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്‌സുന്ദര്‍ അശ്ലീല സന്ദേശമയച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിക്കു പിന്നാലെ നിരവധി പേര്‍ സമാനപരാതിയുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ വിദ്യാര്‍ഥിനി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്. സാമുവല്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം ഫേസ്ബുക്കിലൂടെയും പിന്നീട് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണു പെണ്‍കുട്ടിയുടെ ആരോപണം.

    ഈ മാസം ആദ്യമായാണ് ചെന്നൈ പോലിസ് സാമുവല്‍ ജയ്‌സുന്ദര്‍, റൂബന്‍ ക്ലമന്റെ എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ നിരവധി സത്രീകള്‍ സാമുല്‍ ജയ്‌സുന്ദറിനെതിരേ പരാതിയുമായെത്തിയത്. പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

TN preacher from Scripture Union arrested for sending inappropriate messages to minor




Tags:    

Similar News