ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്‌നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി

എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Update: 2021-08-30 15:46 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് ക്ലാസുകള്‍ ആരംഭിയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

കോളജുകളില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാനിരിക്കെ നിബന്ധനകളും സര്‍ക്കാര്‍ കടുപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കിയിട്ടുണ്ട്.



Tags:    

Similar News