തൃണമൂല്‍ പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

Update: 2021-02-24 07:22 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്ന നിലയില്‍ കണ്ടെത്തി. പശ്ചിംമെഡ്‌നാപൂര്‍ ജില്ലയില്‍ ഇന്നലെ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അജിത് മൈതി ആരോപിച്ചു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം അവശേഷിക്കുനിടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.

സംഭവത്തില്‍ പോലിസ് പറയുന്നത് ഇങ്ങനെ, നാല് തൃണമൂല്‍ പ്രവര്‍ത്തകര്‍ നാരായണ്‍ഗാര്‍ഗ് പോലിസ് സ്‌റ്റേഷന്‍ മേഖലയിലെ മക്രാംപൂരിലെ റോഡരികില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ബൈക്കിലെത്തിയ അക്രമികള്‍ ബോംബ് എറിഞ്ഞശേഷം 24 കാരനായ തൃണൂമൂല്‍ പ്രവര്‍ത്തകനെ വെടിവച്ചു കൊല്ലുകയായിരുന്നു.

''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ തടയാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ബിജെപിയാണ് ഇതിന് പിന്നില്‍ . ആക്രമികളെ എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യണം തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അജിത് മൈതി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് ബിജെപി ജില്ല പ്രസിഡന്റ് സമിത് ദാസ് അവകാശപ്പെട്ടു.