കൊവിഡ്: തിരുപ്പതി എംപി ബാലി ദുര്‍ഗ പ്രസാദ് റാവു മരണപ്പെട്ടു

Update: 2020-09-16 15:13 GMT

തിരുപ്പതി: കൊവിഡ് ചികില്‍സയിലായിരുന്ന തിരുപ്പതി എംപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ബാലി ദുര്‍ഗ പ്രസാദ് റാവു(64) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണു റിപോര്‍ട്ട്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1985ല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് റാവു ആദ്യമായി നിയമസഭയിലെത്തിയത്. 1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട് പാര്‍ട്ടി മാറി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2019ലാണ് തിരുപ്പതിയില്‍ നിന്ന് ജയിച്ചത്. ബാലി ദുര്‍ഗ പ്രസാദ് റാവു എംപിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

Tirupati MP Balli Durgaprasad Rao is dead





Tags: