തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് 1 മണിക്ക്

Update: 2022-05-20 06:15 GMT

തൃശൂര്‍: തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ മാറ്റിവെച്ച പുലര്‍ച്ചെ വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നടത്തുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. മന്ത്രി കെ രാജനും ജില്ലാ കലക്ടറും മാഗസിനും വെടിക്കെട്ട് പുരകളും ഇപ്പോള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഏത് സാഹചര്യത്തിലും ഇന്നു തന്നെ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി അറിയിച്ചു.