തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ (32) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പന്‍ ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്. വേലപ്പനെ പോലിസ് പിടികൂടി.