അസം സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Update: 2020-10-01 18:21 GMT

കോയമ്പത്തൂര്‍: ജോലി ആവശ്യാര്‍ഥമെത്തിയ അസം സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ പല്ലടം രാജു(23), അന്‍പുശെല്‍വന്‍(22), കാളിവേലംപട്ടി കവിന്‍കുമാര്‍(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി പല്ലടം കുങ്കുമപാളയം രാജേഷ്‌കുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി തിരുപ്പൂര്‍ എസ് പി ദിഷ മിത്തല്‍ അറിയിച്ചു.

    സപ്തംബര്‍ 28നാണു കേസിനാസ്പദമായ സംഭവം. അസം ഡാറങ് സ്വദേശിനിയായ 22കാരി ജോലി തേടി കോയമ്പത്തൂരിലെത്തിയതാണ്. തിരുപ്പൂരിലെ വസ്ത്ര നിര്‍മാണ യൂനിറ്റില്‍ ജോലി തേടി ആദ്യം രാജേഷ്‌കുമാറിനെയാണ് സമീപിച്ചത്. ഇയാള്‍ പിന്നീട് പെണ്‍കുട്ടിയെ പല്ലടത്തിലേക്ക് വിളിപ്പിച്ച് സുഹൃത്തുക്കളൊന്നിച്ച് പീഡിപ്പിക്കുകയും ശീതളപാനീയത്തില്‍ മദ്യംകലര്‍ത്തി നല്‍കുകയും ചെയ്‌തെന്നാണു പരാതി. സംഘത്തില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പ്രതികളെ പല്ലടം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Three of six people who raped an Assam woman arrested




Tags: