മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ്; മദ്രാസ് ഹൈക്കോടതി അടച്ചു

അത്യാവശ്യ കേസുകള്‍ മറ്റ് ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കും.

Update: 2020-06-06 04:55 GMT

ചെന്നൈ: മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടച്ചു. ജഡ്ജിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അത്യാവശ്യ കേസുകള്‍ മറ്റ് ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കും.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നല്‍കിയ ഇളവുകള്‍ ഇതോടെ പിന്‍വലിച്ചു. ജൂണ്‍ 30 വരെ കോടതിയില്‍ പ്രവേശനം വിലക്കി. കീഴ്‌ക്കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    

Similar News