സിംഗപ്പൂരില്‍ വര്‍ക്ക്‌ഷോപ്പ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു

Update: 2021-02-25 12:20 GMT


പ്രതീകാത്മക ചിത്രം

സിംഗപ്പൂര്‍: സിംഗപ്പൂരിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. വ്യാവസായിക മേഖലയിലെ അഗ്‌നിരക്ഷാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ബുധനാഴ്ച സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അപകട കാരണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളാണ് സിംഗപ്പൂരിലുള്ളത്. അവരില്‍ പലരും ദക്ഷിണേഷ്യയില്‍ നിന്നുള്ളവരാണ്.

Three dead in Singapore workshop blast

Tags: