എന്‍ആര്‍സി അന്തിമ പട്ടിക: അസമില്‍ ആയിരങ്ങളെ പുറത്താക്കാന്‍ ഉത്തരവ്

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന എന്‍ആര്‍സി ഉദ്യോഗസ്ഥനായ ഹിതേഷ് ദേവ് ശര്‍മയാണ് അസമിലെ 33 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍(ഡിസി)ക്കും ജില്ലാ രജിസ്ട്രാര്‍മാര്‍സ് ഓഫ് സിറ്റിസണ്‍ രജിസ്‌ട്രേഷനും(ഡിആര്‍സിആര്‍) ഇതുസംബന്ധിച്ച കത്തയച്ചത്.

Update: 2020-10-15 03:18 GMT

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രസിദ്ധീകരിച്ച 'അന്തിമ' പട്ടികയില്‍ നിന്ന് 'യോഗ്യതയില്ലാത്ത' വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കാന്‍ അസം എന്‍ആര്‍സി അധികൃതര്‍ ജില്ലാ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. ഇത്തരത്തില്‍ ഒഴിവാക്കുന്ന പേരുകള്‍ ആയിരക്കണക്കിന് വരുന്നതായി എന്‍ആര്‍സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന എന്‍ആര്‍സി ഉദ്യോഗസ്ഥനായ ഹിതേഷ് ദേവ് ശര്‍മയാണ് അസമിലെ 33 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍(ഡിസി)ക്കും ജില്ലാ രജിസ്ട്രാര്‍മാര്‍സ് ഓഫ് സിറ്റിസണ്‍ രജിസ്‌ട്രേഷനും(ഡിആര്‍സിആര്‍) ഇതുസംബന്ധിച്ച കത്തയച്ചത്. ഇതുപ്രകാരം ആയിരക്കണക്കിന് പേരെ തടങ്കലില്‍ വയ്ക്കാന്‍ സ്പീക്കര്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടതായും എന്‍ആര്‍സി വൃത്തങ്ങള്‍ അറിയിച്ചു.

    ഡിഎഫ്(പ്രഖ്യാപിത വിദേശികള്‍)/ഡിവി(സംശയാസ്പദമായ വോട്ടര്‍മാര്‍)/പിഎഫ്ടി (വിദേശികളുടെ ട്രൈബ്യൂണലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത) വിഭാഗങ്ങളില്‍പ്പെട്ട ചില വ്യക്തികളുടെ പേരുകള്‍ അവരുടെ പിന്‍ഗാമികള്‍ക്കൊപ്പം കണ്ടെത്തിയതായും ശര്‍മയുടെ കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 31ന് പ്രസിദ്ധീകരിച്ചു പട്ടികയില്‍ നിന്ന് 3.3 കോടി ആളുകളാണ് പുറത്തായിത്. തുടര്‍ന്നു രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ഓണ്‍ലൈന്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയില്‍ എന്‍ആര്‍സി അധികൃതര്‍ അന്തിമാനന്തര എന്‍ആര്‍സി പട്ടിക പ്രസിദ്ധീകരണത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് 'യോഗ്യതയില്ലാത്ത' വിഭാഗത്തില്‍പെട്ട ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള പരിശോധന തുടങ്ങി. യോഗ്യതയില്ലാത്ത ചിലര്‍ പട്ടികയില്‍ കടന്നുകൂടിയതായി ഡിസി, ഡിആര്‍സിആര്‍ എന്നിവ നേരത്തേ അറിയിച്ചിരുന്നതായും ശര്‍മ പറഞ്ഞു. ജൂലൈയില്‍ പുറത്തിറക്കിയ എന്‍ആര്‍സിയുടെ കരട് പതിപ്പ് 40 ലക്ഷത്തിലേറെ പേരെയാണ് ഒഴിവാക്കിയത്. അടുത്ത മാസം പുറത്തിറങ്ങിയ അന്തിമ പട്ടിക പ്രകാരം ഇത് 19 ലക്ഷമായി കുറഞ്ഞു.

    അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി യഥാര്‍ത്ഥ പൗരന്മാരെ (പ്രത്യേകിച്ച് 1971 ന് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികളെ) ഒഴിവാക്കിയതായി അസം ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായി ഈ വര്‍ഷം ആഗസ്ത് 31ന് അസം മന്ത്രി ചന്ദ്ര മോഹന്‍ പട്ടോവരി നിയമസഭയില്‍ പറഞ്ഞിരുന്നു.

"Thousands Of Ineligible Persons" To Be Deleted From Assam Final NRC List




Tags: