റിഹാബിന് ഇത് അഭിമാന നിമിഷം; കര്‍ണാടക പോലിസില്‍ സിവില്‍ കോണ്‍സ്റ്റബിളായി അത്തീഖുര്‍റഹ്മാന്‍

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ റീഹാബ് ഇന്ത്യയുടെ പുനരധിവാസ ഗ്രാമവികസന പദ്ധതിയിലൂടെ ദത്തെടുത്ത സോണിയഗാന്ധി കോളനി നിവാസിയാണ് അത്തീഖുര്‍റഹ്മാന്‍.

Update: 2021-11-22 14:35 GMT

ബംഗളൂരു: 23കാരനായ മുഹമ്മദ് അത്തീഖുര്‍റഹ്മാന്‍ കര്‍ണാടക പോലിസില്‍ സിവില്‍ കോണ്‍സ്റ്റബിളായി നിയമിതനായി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ റീഹാബ് ഇന്ത്യയുടെ പുനരധിവാസ ഗ്രാമവികസന പദ്ധതിയിലൂടെ ദത്തെടുത്ത സോണിയഗാന്ധി കോളനി നിവാസിയാണ് അത്തീഖുര്‍റഹ്മാന്‍.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (Rehab India Foundation) ഇന്ത്യയിലെ പിന്നാക്കം നില്‍ക്കുന്ന നിരവധി ഗ്രാമങ്ങളെ ദത്തെടുത്ത് അവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും വിജയം കൈവരിക്കുന്നതിനും അവരില്‍ പ്രതീക്ഷ പകര്‍ന്നു നല്‍കാനും നിരവധി പരിശീലന പരിപാടികളും സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നുണ്ട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വിജയം കൈവരിക്കാന്‍ അത്തീഖുര്‍റഹ്മാനായി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അതീഖുര്‍റഹ്മാന്‍ ഗ്രാമത്തിന്റെ ഹീറോയും പുതുതലമുറയ്ക്കു പ്രചോദനവുമായി തീര്‍ന്നിരിക്കുകയാണ്.


Tags:    

Similar News