സംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
കോര്‍ട്ട് ഫീ സ്റ്റാമ്പ് നിരക്കും മാനനഷ്ട കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ കോടതി ഫീസും നാളെ മുതല്‍ വര്‍ധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടു രൂപ വര്‍ധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വര്‍ധിക്കും. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്്‌മെന്റുകള്‍ക്കുമുള്ള മുദ്രവില രണ്ട് ശതമാനം വര്‍ധിക്കും. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനമാണ് വര്‍ധന. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയില്‍ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനവും നിലവില്‍ വരും.
പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും. ഒറ്റത്തവണ ഫീസ് വര്‍ധിപ്പിച്ചതോടെയാണിത്. പുതിയതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധന. കോര്‍ട്ട് ഫീ സ്റ്റാമ്പ് നിരക്കും മാനനഷ്ട കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ കോടതി ഫീസും നാളെ മുതല്‍ വര്‍ധിക്കും.