വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ സ്ഥാപിച്ചു

ശശി തരൂര്‍ എംപി തന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ വാങ്ങി നല്‍കിയത്.

Update: 2020-05-07 12:21 GMT

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ സ്ഥാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ കാമറയിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം കണ്ടെത്താന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷണന്‍ വിമാനത്താവളത്തിലെത്തി പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും കാമറയുടെ പ്രവര്‍ത്തനവും വിലയിരുത്തി. ശശി തരൂര്‍ എംപി തന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ വാങ്ങി നല്‍കിയത്. അതിഥി തൊഴിലാളികളെ ജില്ലയില്‍ നിന്നും യാത്ര അയക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലും കാമറ സ്ഥാപിച്ചിരുന്നു. 

Tags: