തമിഴ് നടന്‍ ചെല്ലാദുരൈ അന്തരിച്ചു

Update: 2021-04-30 06:51 GMT

ചെന്നൈ: മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ (84) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്ന് മകള്‍ അറിയിച്ചു. വിജയ് നായകനായ തെറി, ധനുഷ് നായകനായ മാരി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടക്കും. തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച സഹനടന്മാരില്‍ ഒരാളായിരുന്നു ആര്‍എസ്ജി ചെല്ലാദുരൈ. അദ്ദേഹത്തിന്റെ ആരാധകരും സഹനടന്മാരും ചെല്ലാദുരൈയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News