ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല; ഉല്‍സവബത്തയും ബോണസും ഉണ്ടായേക്കില്ല

Update: 2021-07-31 18:37 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണത്തിന് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല. ഉല്‍സവബത്തയും ബോണസും നല്‍കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കില്‍ അടുത്ത മാസത്തെ ശമ്പളം നേരത്തെ നല്‍കാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാന്‍സ് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഉള്‍പ്പടെ കൊവിഡ് പ്രതിസന്ധിക്കിടയിലും നല്‍കിയിരുന്നു.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നല്‍കുകയാണ്. അതിനിടെ അഡ്വാന്‍സ് ശമ്പളം കൂടി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ബോണസും അനിശ്ചിതത്വത്തിലാണ്. 27360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപയും അതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. ഇത്തവണത്തെ സ്ഥിതി സര്‍ക്കാര്‍ ജീവനക്കാര്‍ മനസിലാക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Tags:    

Similar News