യുവതിയുടെ മൊബൈല്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറച്ചില്‍; നിലമ്പൂർ സ്വദേശി പിടിയില്‍
പന്തീരാങ്കാവ്: പെരുമണ്ണ സ്വദേശിയായ യുവതി
യുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. ഇയാള്‍ മോഷ്ടിച്ച ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.