യുവജനങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: താലിബാന്‍

Update: 2022-03-02 07:13 GMT

കാബൂള്‍: സംഘര്‍ഷങ്ങള്‍ അവസാനിച്ച് രാജ്യത്തെ യൂനിവേഴ്‌സിറ്റികള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ആഹ്വാനം ചെയ്തു.

ദോഹ ഉടമ്പടിയുടെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു പ്രമുഖ താലിബാന്‍ നേതാവ് കൂടിയായ ബറാദര്‍. വിദ്യാസമ്പന്നരായ സമൂഹത്തിന് മാത്രമെ അഫ്ഗാന്‍ ജനതയെ പുരോഗതിയിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും രാജ്യം വിട്ടു പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

താലിബാന്‍ ഭരണത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കും എന്ന പ്രചാരണം വ്യാപകമായിരുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റികള്‍ വീണ്ടും തുറന്നതോടെ പെണ്‍കുട്ടികള്‍ കോളജുകളിലേക്ക് പോകുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കാബൂള്‍ യൂനിവേഴ്‌സിറ്റിയിലും ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ എത്തുന്ന ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News