ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്.

Update: 2021-08-02 03:59 GMT

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

ഇരട്ട സഹോദരങ്ങളെ കൂടാതെ മാതാവ് മാത്രമാണ് വീട്ടില് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ബാങ്കില്‍നിന്നും ലോണെടുത്തതിന് ജപ്തി നോട്ടിസ് ഇവര്‍ക്ക് ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ക്രെയിന്‍ സര്‍വീസ് നടത്തിവരുന്ന ജോലി ചെയ്തിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Tags: