ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസ് പിടിച്ചെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി

കന്റോണ്‍മെന്റ് എസ്‌ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി.

Update: 2019-07-16 15:48 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്‌ഐക്ക് സ്ഥലംമാറ്റം. കന്റോണ്‍മെന്റ് എസ്‌ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി. കഴിഞ്ഞ ദിവസമാണ് എസ്‌ഐ ബിജുവും സംഘവും ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഉത്തരക്കടലാസും സീലും പിടിച്ചെടുത്തത്.




Tags:    

Similar News