വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതി:അബൂദബിയിലെ ഇന്ത്യന്‍ എംബസിയോട് പ്രധാനമന്ത്രിയുടെ ഓഫിസ് റിപോര്‍ട്ട് തേടി

പ്രോട്ടോകോൾ ലംഘനം വിവാദമായ സാഹചര്യത്തിൽ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി.

Update: 2020-10-10 05:23 GMT

ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫിസ് റിപോര്‍ട്ട് തേടി. വിവാദത്തിനിടെ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫിസറോടാണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്‍റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു.

പ്രോട്ടോകോൾ ലംഘനം വിവാദമായ സാഹചര്യത്തിൽ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി.