പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കും': രാഹുല്‍ ഗാന്ധി

Update: 2024-04-26 11:06 GMT
പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കും.പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാന്‍ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കര്‍ണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം.

ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു വശത്ത് ഭരണഘടന തകര്‍ക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്രമോദിയുടേത്. കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.






Tags: