പ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി പിടിയില്‍

Update: 2022-07-01 06:50 GMT

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചകനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കൊല്ലം സ്വദേശി പിടിയില്‍. കറവൂര്‍ കുടമുക്ക് നെയ്തുശാലയില്‍ സുനില്‍കുമാര്‍ (52) ആണ് പുനലൂര്‍ പോലിസിന്റെ പിടിയിലായത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലുമാണ് ഇയാളുടെ പോസ്‌റ്റെന്ന് പോലിസ് പറഞ്ഞു. അഞ്ചല്‍ കുരുവിക്കോണത്തു ബിസിനസ് നടത്തിവരുന്ന ഇയാള്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു.

പിടിയിലായ സുനില്‍കുമാറിനെ വെള്ളിയാഴ്ച പുനലൂര്‍ കോടതിയില്‍ ഹാജരാക്കും. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Similar News