ശബരിമലയില്‍ ഒരു ദിവസം 10000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി

Update: 2021-07-18 01:21 GMT

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. മുന്‍പ് 5000 പേര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 10000ത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്.

കര്‍ക്കിടമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച്ചയാണ് ശബരിമല നട തുറന്നത്. ഇന്നലെ പുലര്‍ച്ച മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെയാണ് പ്രവേശനം അനുവദിക്കുക.

അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.

നിലവിലെ ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനനത്തിന് അനുമതി ലഭിക്കുക. നിശ്ചിത എണ്ണം പാലിക്കാന്‍ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags: