ലോകത്ത് കൊവിഡ് മരണം 512900 കടന്നു; വ്യാപനം അതിതീവ്രം
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നു. അമേരിക്കയിലും ബ്രസീലിലും പ്രതിദിനം 30,000ത്തിലേറെ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ കൊവിഡ് കേസുകളുടെ എണ്ണം 10,586,381 ആയി. ആകെ മരണം 513,925 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27,27,061 ആയി ഉയര്‍ന്നു. 639 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1,30,106 ആയി ഉയര്‍ന്നു. ബ്രസീലില്‍ 14,08,485 പേരാണ് ആകെ രോഗബാധിതര്‍.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 57,83,996 പേര് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. മെക്സിക്കോയിലും പാക്കിസ്താനിലും തുര്‍ക്കിയിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്താനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടന്- 3,12,654, സ്പെയിന്- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാന്- 227,662. റഷ്യയില്‍ വൈറസ് ബാധമൂലം 9320 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 43,730 പേരും സ്പെയിനില്‍ 28,355 പേരുമാണ് മരിച്ചത്.