റാണാ അയ്യൂബിന് വാഷിംഗ്ടണ്‍ ഡിസി പ്രസ് ഫ്രീഡം അവാര്‍ഡ്

Update: 2022-06-29 14:15 GMT

വാഷിങ്ടണ്‍: നാഷണല്‍ പ്രസ്‌ക്ലബ്ബ് ഓഫ് വാഷിംഗ്ടണ്‍ ഡിസി പ്രസ് ഫ്രീഡം അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന്. നാഷണല്‍ പ്രസ് ക്ലബ് ഓഫ് വാഷിംഗ്ടണ്‍ ഡിസി അതിന്റെ ഉയര്‍ന്ന പത്രസ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി റാണാ അയ്യൂബിനെ ആദരിക്കുന്നതായി അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

പുരസ്‌കാരം കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത 'ആള്‍ട്ട് ന്യൂസ്' സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കശ്മീരിലെ മാധ്യമ പ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നതായി റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

'ഇന്ത്യയില്‍ പത്രപ്രവര്‍ത്തനത്തിന് ഇതൊരു പരീക്ഷണകാലമാണ്. ഈ ബഹുമതി ലഭിക്കുന്നത് ഒരു ഇന്ത്യക്കാരന് ആദ്യമായാണ്. ഇത് ഭരണകൂടത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ തടവിലാക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകരായ മുഹമ്മദ് സുബൈര്‍, സിദ്ദീഖ് കാപ്പന്‍, ആസിഫ് സുല്‍ത്താന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

Tags: