കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി മരിച്ചനിലയില്‍
ബാലുശ്ശേരി: താമരശ്ശേരി കരിഞ്ചോലയില്‍നിന്നും 19-ാം തിയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂല്‍ സ്വദേശിയായ പരപ്പില്‍ വിഷ്ണു (21) എന്നിവരെയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ മാതാവിന്റെ വീട് ഇതിനടുത്താണ്.
മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായി പോലിസ് പറഞ്ഞു. ബാലുശ്ശേരി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.