ജോര്‍ദാന്‍ രാജാവും ഇസ്രായേല്‍ പ്രസിഡന്റും രഹസ്യ കൂടിക്കാഴ്ച നടത്തി

ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ അപ്രഖ്യാപിത കൂടിക്കാഴ്ചയായിരുന്നു.

Update: 2021-09-06 09:03 GMT

അമ്മാന്‍: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി തലസ്ഥാനമായ അമ്മാനില്‍ വെച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രഹസ്യകൂടിക്കാഴ്ച നടത്തി.ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ അപ്രഖ്യാപിത കൂടിക്കാഴ്ചയായിരുന്നു.

'കഴിഞ്ഞ ആഴ്ച താന്‍ ജോര്‍ദാന്‍ രാജാവിനെ കാണുകയും നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തു. വൈകീട്ട് മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലായിരുന്നു. അത് മികച്ച കൂടിക്കാഴ്ചയായിരുന്നു' ഇസ്രായേല്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഹെര്‍സോഗ് പറഞ്ഞു.

ജോര്‍ദാന്‍ പ്രധാനപ്പെട്ട രാജ്യമാണ്. സമുന്നതനായ നേതാവും നിര്‍ണായക പ്രാദേശിക ഇടപെടല്‍ നടത്തുന്ന നായകനുമായ അബ്ദുല്ല രാജാവിനോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്ന് ഹെര്‍സോഗിന്റെ ഓഫീസ് പറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: