പിഎസ്‌സി പരീക്ഷയെഴുതാന്‍ അവസരം നിഷേധിച്ച പോലിസുകാരനെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും

നവംബര്‍ 29ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നോട്ടീസ് നല്‍കിയത്.

Update: 2022-10-31 17:34 GMT

കോഴിക്കോട്: ഗതാഗത നിയമലംഘനത്തിന്റെ പേരുപറഞ്ഞ് പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പോലിസ് സ്‌റ്റേഷനിലെ പോലിസുദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും.

നവംബര്‍ 29ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നോട്ടീസ് നല്‍കിയത്.

ഫറോക്ക് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എസിപി സിറ്റിംഗില്‍ ഹാജരാക്കണം.

രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി ടി കെ അരുണിനാണ് സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാനുള്ള അവസരം നഷ്ടമായത്. പരാതിയെ കുറിച്ച് സത്യസന്ധമായ അന്വേഷണം ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു ദിനപത്രം എഴുതിയ മുഖ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാകേസെടുത്തത്.

Tags:    

Similar News