പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ല: മുനവ്വറലി ശിഹാബ് തങ്ങൾ

വിവാദം അവസാനിപ്പിക്കണമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തള്ളുന്നതാണ് മുനവ്വറലി തങ്ങളുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

Update: 2021-09-20 10:06 GMT
പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ല: മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. ആളുകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ടെന്നും അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കണമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തള്ളുന്നതാണ് മുനവ്വറലി തങ്ങളുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഇരു സമസ്ത നേതാക്കളുടെയും ഇന്നലത്തെ പ്രസ്താവനയും സമുദായത്തിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ്. ലീഗിലും വിഷയത്തില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറയുന്ന വിധത്തിലുള്ള മുനവ്വറലി തങ്ങളുടെ പ്രസ്താവന.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുന്‍കൈ എടുത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്ലിം സംഘടനകൾ പങ്കെടുക്കുന്നില്ല. 

Similar News