പ്ലസ് ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി

Update: 2022-08-16 09:19 GMT

തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അച്ഛന്റെ കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ട ബാത്സംഗത്തിന് ഇരയാക്കി. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. അധ്യാപിക നല്‍കിയ വിവരത്തെ തുടര്‍നാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

രണ്ടുപേര്‍ കൂടി സംഭവത്തില്‍ പ്രതികളാണെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവ് വിവരം അറിഞ്ഞിട്ടും പരാതിപ്പെട്ടില്ലെന്ന് പറയുന്നു. പ്രതികള്‍ കഞ്ചാവ് ഇടപാടുകാരാണെന്ന് പോലിസ് അറിയിച്ചു.