എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചു

Update: 2024-10-05 15:11 GMT

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഡിജിപി ശൈഖ് ദര്‍വേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ സമയപരിധി കഴിഞ്ഞ് രണ്ടാം ദിവസമാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തില്‍ അജിത്കുമാര്‍ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് അജിത്കുമാര്‍ പങ്കെടുക്കാതിരുന്നത്.




Tags: