സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും

യോഗത്തില്‍ എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചര്‍ച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.

Update: 2022-06-25 01:57 GMT

സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വിവാദം കനയ്ക്കുന്നതിനിടെ രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും.

യോഗത്തില്‍ എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചര്‍ച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.

കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ചയാകും.

Similar News