കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും പശുസംരക്ഷണത്തിന് വേണ്ടി നിലകൊണ്ടിരുന്നുവെന്ന് കമല്‍ നാഥ്

പശു സംരക്ഷണത്തിനും പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കുന്നതിനും കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-27 04:38 GMT

ഭോപ്പാല്‍: പശു സംരക്ഷണം എല്ലായ്‌പ്പോഴും കോണ്‍ഗ്രസിന്റെ നയമായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പശു സംരക്ഷണത്തിനും പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കുന്നതിനും കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ബിജെപി സര്‍ക്കാര്‍ പശുക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എപ്പോഴും വിശ്വസിച്ചുപോരുന്ന നിലപാടാണ് പിന്തുടരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോശാലകള്‍ക്ക്(പശു സംരക്ഷണ കേന്ദ്രം) വലിയ പ്രോല്‍സാഹനം നല്‍കും. ഇന്ത്യയുടെ പുരാണങ്ങളിലും വിശ്വാസങ്ങളിലും പശുക്കള്‍ വിശുദ്ധ മൃഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ടെന്നും കമല്‍ നാഥ് പറഞ്ഞു. 

Tags: