ലോക കേരളാസഭാ മേഖലാ സമ്മേളനം സര്‍ക്കാര്‍ ചിലവിലല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദര്‍ശനം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു.

Update: 2022-10-09 14:12 GMT

ലണ്ടന്‍: ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലണ്ടനില്‍ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദര്‍ശനം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. കുടുംബത്തോടൊപ്പമുള്ള വിദേശ സന്ദര്‍ശനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. എത്ര കോടി ചിലവായെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ തുറന്നടിച്ചത്. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags:    

Similar News