കേസ് തെളിയില്ലെന്നാണ് കരുതിയത്; അഭയക്കേസില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്നും സഹോദരന്‍

ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.

Update: 2020-12-22 07:13 GMT

തിരുവനന്തപുരം: ഒടുവില്‍ അഭയക്കേസില്‍ നീതികിട്ടിയതില്‍ സന്തോഷമെന്ന് കൊല്ലപ്പെട്ട അഭയയുടെ സഹോദരന്‍ ബിജു തോമസ്. ഒരു ഘട്ടം വരെ കേസ് തെളിയില്ലെന്ന് തന്നെയാണ് കരുതിയിരുന്നത്. പലര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നീതി കിട്ടി. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.

നീതിക്ക് വേണ്ടി സഭയയിലും സമൂഹത്തിലും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണ്. അവസാന നിമിഷം വരെ നീതികിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നതെന്നും ബിജു പ്രതികരിച്ചു.

അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടി വിധിക്കു പിന്നാലെയാണ് സഹോദരന്‍ ബിജു തോമസ് പ്രതികരണവുമായി മുന്നോട്ട് വന്നത്.

Tags: