നോണ്‍ ഹലാല്‍ ചിക്കന്‍ ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ സംഘം മുസ് ലിം കച്ചവടക്കാരെ മര്‍ദ്ദിച്ചു

Update: 2022-03-30 17:48 GMT

ബംഗളൂരു: ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ശക്തമാക്കി ഹിന്ദുത്വര്‍. ക്ഷേത്രത്തിന് സമീപം മുസ് ലിം കച്ചവടക്കാരെ വിലക്കിയതിന് പിന്നാലെ 'ഹലാല്‍' കട്ടിനെതിരേ വര്‍ഗീയ പ്രചാരണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാരം. ഹിന്ദുത്വ പ്രചാരണം ചിലയിടങ്ങളില്‍ ആക്രമണത്തിലും കലാശിക്കുന്നുണ്ട്.

നോണ്‍ ഹലാല്‍ ചിക്കന്‍ ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ സംഘം മുസ് ലിം കച്ചവടക്കാരെ മര്‍ദ്ദിച്ചു. ബുധനാഴ്ച്ച ഉച്ചക്കാണ് സംഭവം. ബജ്‌റംഗ്ദള്‍ സംഘം കോഴിക്കടയില്‍ എത്തി നോണ്‍ ഹലാല്‍ ചിക്കന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഹലാല്‍ മാംസം മാത്രമാണ് വില്‍ക്കുന്നതെന്ന് കടയുടമ അറിയിച്ചു. ഇതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കച്ചവടക്കാരെ മര്‍ദിക്കുകയായിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ശ്രീ കാന്ത്, കൃഷ്ണ, ഗുണ്ട തുടങ്ങിയവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ചിക്കന്‍ കടയുടമ സയ്യിദ് അന്‍സാറും ബന്ധു യൂസഫും പറഞ്ഞു.

Tags: