നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്താന്‍ ഒരുങ്ങി പ്രതിപക്ഷം

സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും ജാമ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Update: 2022-07-04 00:56 GMT
നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്താന്‍ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും ജാമ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും.

Tags:    

Similar News