കവര്‍ച്ചക്കേസ് പ്രതി ജയില്‍മാറ്റുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു

പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്നും ചെറുതുരുത്തി പോലിസ് അറിയിച്ചു. ഫോണ്‍: 04884262401, 9497980531.

Update: 2020-01-28 15:01 GMT

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ യുവാവ് ജയില്‍മാറ്റുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു. മാതൃഭൂമി ദിനപത്രം കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി ബംഗ്ലാദേശ് സ്വദേശി മാണിക്ക് സര്‍ദരാണ് പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ എറണാകുളം ജയിലിലേക്ക് ട്രെയിനില്‍ കൊണ്ടുപോവുന്നതിനിടെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടത്. കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഇയാളുടെ തലയില്‍ മുറിവുള്ളതായും ടീഷര്‍ട്ടും ബര്‍മൂഡയുമാണ് ധരിച്ചതെന്നും പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്നും ചെറുതുരുത്തി പോലിസ് അറിയിച്ചു. ഫോണ്‍: 04884262401, 9497980531.

    2018 സപ്തംബര്‍ ആറിനു രാത്രിയാണ് കെ വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്ന് നാലംഗ സംഘം 60 പവനും രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ടും 20000 രൂപയും കവര്‍ന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് താഴെചൊവ്വ തെഴുക്കിലെ പീടികയ്ക്കു സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കയറി വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കെട്ടിയിട്ട് മര്‍ദ്ദിച്ചവശാനാക്കിയ ശേഷം കവര്‍ച്ച നടത്തിയത്. മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കവര്‍ന്നിരുന്നു.



Tags:    

Similar News