ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി അബുദബി രാജകുടുംബാംഗം സ്വന്തമാക്കി

ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Update: 2020-04-22 19:11 GMT

അബുദബി: മലയാളി വ്യവസായി എം.എ യൂസഫലി നേതൃത്വം നല്‍കുന്ന ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രമുഖനും അബൂദബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലുലു ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ലുലു ഗ്രൂപ്പ് അധികൃതര്‍ നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശതകോടി ഡോളറാണ് ശൈഖ് തഹനൂന്‍ ലുലൂ ഗ്രൂപ്പില്‍ നിക്ഷേപിക്കുക. വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപമുള്ള കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഫസ്റ്റ് അബൂദബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് തഹനൂന്‍. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാര്‍ പറഞ്ഞു. പ്രശസ്തമായ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ നിക്ഷേപമുണ്ട് ലുലു ഗ്രൂപ്പിന്. 

Tags:    

Similar News