മാസ്‌ക് വാങ്ങാന്‍ പണമില്ല; കിളിക്കൂട് മാസ്‌കാക്കി വയോധികന്‍
അടിയന്തര ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകേണ്ടി വന്ന മെകല കുര്‍മയ്യ കിളിക്കൂട് മാസ്‌കായി ഉപയോഗിക്കുകയായിരുന്നു. മാസ്‌ക് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.
ഹൈദരാബാദ്: കൊവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 1000 രൂപയാണ് പിഴ ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ മാസ്‌ക് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കിളിക്കൂട് മാസ്‌ക് ആക്കിയ വയോധികന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാവുന്നത്. കിളിക്കൂട് മുഖത്ത് വെച്ച് സര്‍ക്കാര്‍ ഓഫീസിലെത്തിയിരിക്കുകയാണ് ഈ ആട് കര്‍ഷകന്‍.
തെലങ്കാനയിലെ ചിന്നമുനുഗല്‍ എന്ന ഗ്രാമത്തിലാണ് സംഭവം. മെകല കുര്‍മയ്യ എന്നാണ് ആട് കര്‍ഷകനായ വയോധികന്റെ പേര്. അടിയന്തര ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകേണ്ടി വന്ന മെകല കുര്‍മയ്യ കിളിക്കൂട് മാസ്‌കായി ഉപയോഗിക്കുകയായിരുന്നു. മാസ്‌ക് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.
അതേസമയം ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ്19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ് മുക്തി നേടിയത്.
കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക ഇതുവരേയും ജീവന്‍ നഷ്ടപ്പെട്ടു. 13,54,78,420 പേര്‍ ഇതുവരേയും രാജ്യത്ത് കൊവിഡ്19 വാക്‌സിന്‍ സ്വീകരിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ഛത്തീസ്ഗഡ്, കേരളം, ഗോവ, സിക്കിം, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അതത് സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.
