ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതി: ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേ കേസെടുത്തു

Update: 2022-03-05 05:56 GMT

കൊച്ചി: കൊച്ചിയില്‍ ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതി ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലിസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇത് വരെ ആറ് പേരാണ് പരാതി നല്‍കിയത്. 2017 മുതല്‍ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതല്‍ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പോലിസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളില്‍ പോയി. പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. ഇതുവരെ ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങള്‍ക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.

Tags: