താനൂര്‍ ബോട്ട് ദുരന്തം: മാര്‍ച്ച് നടത്തിയ പികെ ഫിറോസ്, അബ്ദുറഹിമാന്‍ രണ്ടത്താണി ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ കേസ്

അനുമതിയില്ലാതെ റോഡ് ഉപരോധിച്ചത് ഉള്‍പ്പെടെയുള്ള 143, 145, 147, 183 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Update: 2023-05-15 07:28 GMT





പരപ്പനങ്ങാടി : 22 പേര്‍ മരണമടഞ്ഞ ബോട്ട് ദുരന്തത്തില്‍ ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാന്‍ രാജിവെക്കണം എന്നവശ്യപ്പെട്ട് താനൂര്‍ മൂലക്കലിലെ മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയ നേതാക്കള്‍ക്കെതിരെ താനൂര്‍ പൊലീസ് കേസെടുത്തു. മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്‌റഫ്, ട്രഷറര്‍ നൂഹ് കരിങ്കപ്പാറ, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജന. സെക്രട്ടറി കെ.സലാം, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍, മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. അലി അക്ബര്‍, കൗണ്‍സിലര്‍ എം.പി.ഫൈസല്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പറപ്പൂ തടം, ജന. സെക്രട്ടറി ഉവൈസ് കുണ്ടുങ്ങല്‍, വൈസ് പ്രസിഡണ്ട് സൈതലവി തൊട്ടിയില്‍, എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി നിസാം താനൂര്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 150 പേര്‍ക്കുമെതിരെയാണ് കേസ്സ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചത് ഉള്‍പ്പെടെയുള്ള 143, 145, 147, 183 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.







Tags:    

Similar News